Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ClinicalCaretaker

Europe

ജ​ർ​മ​നി​യെ ഞെ​ട്ടി​ച്ച ന​ഴ്സി​ന്‍റെ ക്രൂ​ര​ത; 120-ല​ധി​കം പു​തി​യ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം, 46 മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു

ബെ​ർ​ലി​ൻ: പ​ത്തു​പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും 27 പേ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ക്ലി​നി​ക്ക​ൽ കെ​യ​ർ​ടേ​ക്ക​ർ കൂ​ടു​ത​ൽ രോ​ഗി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ.

നോ​ർ​ത്ത് റൈ​ൻ വെ​സ്റ്റ്ഫാ​ലി​യ​യി​ലെ വൂ​ർ​സെ​ലെ​നി​ലു​ള്ള റൈ​ൻ-​മാ​സ് ക്ലി​നി​ക്കി​ൽ നൈ​റ്റ് ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഉ​ൽ​റി​ച്ച് എ​സ് (45) എ​ന്ന ന​ഴ്സി​നെ​തി​രേ 120-ല​ധി​കം പു​തി​യ സം​ഭ​വ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ആ​ഹ​ൻ, കൊ​ളോ​ൺ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു.

46 മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്നു

കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നോ​ട​കം 46 മൃ​ത​ദേ​ഹ​ങ്ങ​ൾ സെമിത്തേരിക​ളി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.

ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ൻ ചെ​യ്ത ക്രൂ​ര​ത

നൈ​റ്റ് ഷി​ഫ്റ്റു​ക​ളി​ൽ രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും ജോ​ലി സ​മ​യ​ത്ത് സ്വ​സ്ഥ​മാ​യി ഇ​രി​ക്കു​ന്ന​തി​നു​മാ​യി, ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് മാ​ര​ക​മാ​യ അ​ള​വി​ൽ വേ​ദ​നാ​സം​ഹാ​രി​ക​ളും ഉ​റ​ക്ക​ഗു​ളി​ക​ക​ളും ന​ൽ​കി മ​യ​ക്കി​ക്കി​ട​ത്തു​ക​യോ കൊ​ല​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

പ​ഴ​യ കേ​സു​ക​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ

2023 ഡി​സം​ബ​ർ മു​ത​ൽ 2024 മേ​യ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കാ​ണ് 2025 ന​വം​ബ​റി​ൽ ഇ​യാ​ളെ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ൾ 2020 മു​ത​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ആ​ഹ​ൻ പ്രോ​സി​ക്യൂ​ഷ​ൻ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കൊ​ളോ​ണി​ലും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു

2020-ന് ​മു​ൻ​പ് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന കൊ​ളോ​ണി​ലെ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചും കൊ​ളോ​ൺ പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ ആ​ഹ​ൻ കോ​ട​തി​യി​ൽ പു​തി​യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up